01
Jul 2023
Sat
01 Jul 2023 Sat

അഹമ്മദാബാദ്: പാക് ചാരസംഘനടയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയ ബിഎസ്എഫ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിലായി. ​ഗുജറാത്തിലെ ഭുജിൽ ബിഎസ്എഫിൽ പ്യൂൺ ആയി ജോലി നോക്കുന്ന നിലേഷ് ബാലിയ ആണ് അറസ്റ്റിലായത്. ഐഎസ്ഐയുടെ വനിതാ ഉദ്യോ​ഗസ്ഥയ്ക്കാണ് ഇയാൾ രഹസ്യം ചോർത്തിനൽകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്ലസ്ടു യോ​ഗ്യതയുള്ള ഇയാൾ കഴിഞ്ഞ അഞ്ചുവർഷമായി ഭുജിലെ ബിഎസ്എഫ് ആസ്ഥാനത്തിലെ പബ്ലിക് വർക്സ് വകുപ്പിലായിരുന്നു ജോലി ചെയ്തിരുന്നത്. 2023 ജനുവരിയിലാണ് നിലേഷ് ബാലിയ പാക് വനിതയുമായി ആശയവിനിമയം നടത്തുത്തുടങ്ങിയതെന്ന് ഭീകരവിരുദ്ധ സ്ക്വാഡ് സൂപ്രണ്ട് സുനിൽ ജോഷി പറഞ്ഞു. 28800 രൂപ നിലേഷ് ബാലിയ പാക് വനിതയിൽ നിന്ന് പ്രതിഫലമായി കൈപ്പറ്റിയിരുന്നുവെന്നും എടിഎസ് കണ്ടെത്തി.