24
Oct 2024
Sun
24 Oct 2024 Sun
BTech student dies after fallen from train while going to college

തിരുവനന്തപുരം മംഗലപുരത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി ട്രെയിനില്‍ നിന്ന് വീണുമരിച്ചു. മുട്ടത്തറ സ്വീവേജ് ഫാമിനടുത്ത് വലിയതുര സുജിത്ത് ഭവനില്‍ സുജിത്ത്(20)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറത്തെ എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയായ സുജിത്ത് ശനിയാഴ്ച രാത്രി 9.45ന് കൊച്ചുവേളിയില്‍ നിന്നുള്ള ട്രെയിനില്‍ ആണ് സഞ്ചരിച്ചിരുന്നത്. ഞായര്‍ രാവിലെ മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിനു സമീപം റെയില്‍വേ പാളത്തിനു സമീപം സുജിത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.