02
Nov 2023
Sun
02 Nov 2023 Sun

മലബാര്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ചരിത്രരചനയില്‍ വെളിച്ചം കാണാത്ത അത്യപൂര്‍വ രേഖകളുടെ ബൃഹത് സമാഹാരമായ എ ടി യൂസുഫലി രചിച്ച’ബഞ്ച് ഓഫ് ഡോക്യുമെന്റ്‌സ് 1921 രേഖവരി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പുനപ്രകാശനം ചെയ്യുന്നു. അദമ്യമായ സ്വാതന്ത്ര്യ വാഞ്ഛയാല്‍ വൈദേശികാധിപത്യത്തോട് സമരസപ്പെടാനോ സന്ധി ചെയ്യാനോ സന്നദ്ധമല്ലാത്ത വ്യത്യസ്ത ജാതി മത വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഒരു ജനത നടത്തിയ ഐതിഹാസികമായ വിമോചനപ്പോരാട്ടത്തിന്റെ ഇരമ്പുന്ന ചരിത്രമാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വാതന്ത്ര്യ സമരത്തോട് കൊളോനിയല്‍ ഭരണകൂടം സ്വീകരിച്ച സമാനതകളില്ലാത്ത ക്രൂരതകളുടെ തെളിഞ്ഞ സാക്ഷ്യങ്ങള്‍ ഇതിലുണ്ട്. ദീര്‍ഘവും സഹന ഭരിതവുമായ ഈ ത്യാഗ കാലവുമായി ബന്ധപ്പെട്ട് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അപൂര്‍വ്വ ചരിത്രരേഖകളാണ് ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡന്‍സിക്ക് കീഴില്‍ മലബാറില്‍ നിലനിന്നിരുന്ന ഭരണസംവിധാനത്തിന്റെ വിവിധ വകുപ്പുകളില്‍ ഔദ്യോഗിക രേഖകളായി സൂക്ഷിച്ച പ്രമാണങ്ങളിലൂടെ പരതിയാണിതത്രയും കണ്ടെത്തിയത്.

ഒരു നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച ‘യോഗക്ഷേമം’ വാരിക 1921ലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നും ഏതാനും ഭാഗങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് 1921ല്‍ മലബാറിലുണ്ടായ സാമ്രാജ്യത്വ അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ ഹിന്ദു-മുസ്ലിം ജനത പുലര്‍ത്തിയ സാമുദായിക സഹവര്‍ത്തിത്വത്തിന്റെ ചാരുതയാര്‍ന്ന ദൃശ്യങ്ങളും ഈ കൃതിയിലുണ്ട് മലബാര്‍ വിമോചന സമര ചരിത്രരചനകളില്‍ സമാനതകളില്ലാത്ത കൃതി തന്നെയാണിത്. പുസ്തകം ഐപിഎച്ച് സ്റ്റാളില്‍ ലഭിക്കും.