03
Jan 2025
Mon
03 Jan 2025 Mon
burnt dead body found in Vadakara

കോഴിക്കോട് വടകരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ചേറാട് സ്വദേശി ചന്ദ്രന്‍(62)ആണ് മരിച്ചത്. ശ്മശാന റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ പുക ഉയരുന്നതു കണ്ട് വസ്തുവിന്റെ ഉടമ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഉടനെ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഇവിടെ നിന്ന് തുണിസഞ്ചിയും മൊബൈല്‍ ഫോണും കണ്ടെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക