04
Jan 2025
Thu
04 Jan 2025 Thu

പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സ്വിറ്റ്‌സര്‍ലന്‍ഡ്. ജനുവരി ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. നിയമലംഘകര്‍ക്കെതിരേ 1000 സ്വിസ് ഫ്രാങ്ക് വരെ പിഴ ചുമത്തും. 2021ല്‍ ബുര്‍ഖ നിരോധിക്കുന്നതിന് അനുകൂലമായി 51.2 ശതമാനം വോട്ടുകള്‍ ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ആരോഗ്യകാരണങ്ങളാലും കാലാവസ്ഥയോ സുരക്ഷയോ കണക്കിലെടുത്തും മുഖം മറയ്ക്കുന്നതിന് അനുമതിയുണ്ട്. സുസ്ഥിര ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ശൈശവ വിവാഹങ്ങള്‍ തടയുന്നതിനുമുള്ള നടപടികള്‍ക്കും ജനുവരി ഒന്ന് മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തുടക്കം കുറിച്ചു. 15 വര്‍ഷത്തിനുള്ളില്‍ സുസ്ഥിര ഊര്‍ജ സ്രോതസ്സുകളില്‍ നിന്നുള്ള ഊര്‍ജ ഉല്‍പ്പാദനം ആറുമടങ്ങായി വര്‍ധിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക