03
Aug 2024
Sun
03 Aug 2024 Sun
BUS LORRY ACCIDENT

പത്തനംതിട്ട: പത്തനംതിട്ടയില്‍ ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.(Bus and lorry collide in Pathanamthitta)  പത്തനംതിട്ട കുളനട ഓര്‍ത്തഡോക്സ് പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എമറാള്‍ഡ് ടൂറിസ്റ്റ് ബസ്സാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Pathanamthitta accident

അപകടത്തിൽ ഇരുവാഹനങ്ങളുടേയും മുന്‍ വശത്തെ ക്യാബിന്‍ തകര്‍ന്നു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങി. അടൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന വാഹനങ്ങൾ വെട്ടിപ്പൊളിച്ച് ഡ്രൈവർമാരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക