എരുമേലിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം
|
എരുമേലി: ശബരിമലയിലേക്ക് പോയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് എരുമേലിക്ക് സമീപം കണമലയില്‍ അപകടത്തില്‍പ്പെട്ടു. ഇന്നു രാവിലെ 6.15ഓടെയാണ് അപകടം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആന്ധ്രയില്‍ നിന്നുള്ള ഭക്തരുടെ വാഹനമാണ് മറിഞ്ഞത്.
നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ മറിയുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. 43 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ്, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ശബരിമല പാതയില്‍ ഗതാഗതം താല്‍ക്കാലികമായി തടസപ്പെട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





