തിരുവനന്തപുരം: സംസ്ഥാനത്ത് 13 ജില്ലകളിലുള്ള 28 വാര്‍ഡുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. (Byelection in 28 wards in Kerala) എല്ലാ സ്ഥലങ്ങളിലും രാവിലെ 7ന് പോളിങ് ആരംഭിച്ചു. വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്.
|
ഫെബ്രുവരി 25നാണ് വോട്ടെണ്ണല്‍. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാര്‍ഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്.
എന്നാല്‍, കാസര്‍കോട് ജില്ലിയിലെ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചതിനാല്‍ ഇവിടെ തിരഞ്ഞെടുപ്പില്ല.
തിരുവനന്തപുരം നഗരസഭയിലെ ശ്രീവരാഹം വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുന്‍സിപ്പിലാറ്റി വാര്‍ഡുകള്‍. 22 ഗാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിങ്ങനെയാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രീവരാഹം, കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചല്‍ പഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ തുടങ്ങിയ വാര്‍ഡുകളിലാണ് തിരുവനന്തപുരം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്നത്.


