മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന് കീഴിലുള്ള സി-ഡിറ്റ്, ജില്ലയിലെ വിദ്യാഭ്യാസ ഉപകേന്ദ്രമായ കോഡൂര്‍ ടെക്നിക്കല്‍ കോളേജ് മുഖേന നടത്തുന്ന വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക്
|
അപേക്ഷ ക്ഷണിച്ചു. പി.എസ്.സി. നിയമനങ്ങള്‍ക്കും നോര്‍ക്കാ അറ്റസ്റ്റേഷനും പരിഗണിക്കുന്ന കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ ഏഴ് വരെ അപേക്ഷിക്കാം.
സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് ഒരുവര്‍ഷത്തെ പി.ജി.ഡി.സി.എ., പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ അഡ്വന്‍സഡ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രൈനിങ്, എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് ആറ് മാസം വീതം ദൈര്‍ഘ്യമുള്ള ഡി.സി.എ., കംപ്യൂട്ടറൈസിഡ് ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ഡി.റ്റി.പി., മൂന്ന് മാസത്തെ കംപ്യൂട്ടറൈസിഡ് അക്കൗണ്ടിങ്, ഡേറ്റാഎന്ററി ആന്റ് കണ്‍സോള്‍ ഓപ്പറേഷന്‍, ഇലക്ട്രോണിക്‌സ് ഓഫീസ്, പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിഷ്‌കര്‍ഷിച്ചിട്ടില്ലാത്ത ഹൃസകാല കോഴ്‌സുകളായ ഡേറ്റാഎന്‍ട്രി ആന്‍ഡ് ഓണ്‍ലൈന്‍ സെന്റര്‍ ഓപ്പറേറ്റര്‍, കംപ്യൂട്ടറൈസ്ഡ് ഓഫീസ് ഓട്ടോമേഷന്‍, മലയാളം കംപ്യൂട്ടിങ്, ഗള്‍ഫ് പാക്കേജ് തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്.
പട്ടിക വിഭാഗക്കാര്‍ക്കും ബി.പി.എല്‍. റേഷന്‍ കാര്‍ഡുള്ളവര്‍ക്കും ഫീസ് ഇളവ് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍, കോഡൂര്‍ ടെക്നിക്കല്‍ കോളേജ്, ഗ്രാമപഞ്ചായത്ത് ഓഫീസ് ബില്‍ഡിങ്, താണിക്കല്‍, കോഡൂര്‍ പി.ഒ. വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ 04832 868518, വാട്സപ്പ് 9400 868518.


