15
Jun 2024
Fri
15 Jun 2024 Fri
calicut university news

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ കലാശാലയുടെ ബിരുദ പ്രവേശ നത്തിന്റെ ഒന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. ( Calicut university ug admission first allotment )
അലോട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസടച്ച് അലോട്‌മെന്റ് ഉറപ്പാക്കണം. എസ്.സി./എസ്. ടി./ ഒ.ഇ.സി./ഒ.ബി.സി. വിദ്യാര്‍ ഥികള്‍ 135 രൂപ, മറ്റുള്ളവര്‍ 540 രൂപ. മാന്‍ഡേറ്ററി ഫീ റെസിപ്റ്റ് ലഭ്യമായവരെ മാത്രമേ തുടര്‍ അലോട്‌മെന്റുകളിലേക്കു പരി
ഗണിക്കുകയുള്ളൂ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് 25-ന് അഞ്ചുവരെ ലഭ്യമാകും. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ 24-ന് വൈകീട്ട് അഞ്ചു വരെയുള്ള എഡിറ്റിങ് സൗകര്യം ഉപയോഗിച്ച് മറ്റു ഓപ്ഷനു കള്‍ നിര്‍ബന്ധമായും റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ ഭാഗി കമായാ പൂര്‍ണമായോ റദ്ദുചെയ്യാം. ഹയര്‍ ഓപ്ഷന്‍ റദ്ദാക്കു ന്നവര്‍ നിര്‍ബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. രണ്ടാം അലോട്‌മെന്റിനു ശേഷമേ കോ ളേജുകളില്‍ പ്രവേശനം നേടേണ്ടതുള്ളൂ.

എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേ ക്ഷിച്ചവര്‍ക്ക് കമ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനുള്ള ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് സൗകര്യം 24-ന് വൈകീട്ട് അഞ്ചുവരെ സ്റ്റുഡന്റ് ലോഗിനില്‍ ലഭിക്കും.