|
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വി.സിയെ എം.എസ്.എഫ് പ്രവർത്തകർ മുറിയിൽ പൂട്ടിയിട്ട് പ്രതിഷേധിച്ചു. യൂണിയൻ തിരഞ്ഞെടുപ്പ് വൈകുന്നുവെന്നാരോപിച്ചാണ് നടപടി. വി.സിയെ ഉപരോധിച്ച് പ്രതിഷേധം തുടരുന്നതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
പ്രകടനമായെത്തിയ എം.എസ്.എഫ് പ്രവർത്തകർ വി.സിയുടെ മുറിയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് തടഞ്ഞത്. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. അതിന് പിന്നാലെ പ്രവർത്തകർ വിസിയുടെ ഓഫീസ് പൂട്ടിയിട്ട് ഉപരോധിക്കുകയായിരുന്നു.
ആദ്യം ഡീനിന്റെ ഓഫീസിലേക്കാണ് മാർച്ച് എന്നായിരുന്നു എംഎസ്എഫ് നേതാക്കൾ അറിയിച്ചത്. പിന്നീട് വിസിയെ ഉപരോധിക്കുകയായിരുന്നു.
രണ്ടുവർഷമായി യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ലെന്നും എസ്.എഫ്.ഐയുമായി ചേർന്ന് സർവകലാശാല അധികൃതർ ജനാധിപത്യം അട്ടിമറിക്കുകയാണെന്നുമാണ് എം.എസ്.എഫിന്റെ ആരോപണം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



