കാമറാമാനും ദീർഘകാലം ഖത്തറിൽ പ്രവാസിയുമായിരുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി റഫീഖ് റഷീദ് നിര്യാതനായി. പ്രശസ്ത ബാലസാഹിത്യകാരൻ റഷീദ് പരപ്പനങ്ങാടിയുടെയും ഉമ്മു കുൽസുവിന്റെയും മകനാണ്. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെയാണ് ഉംറ കർമം നിർവഹിച്ച് തിരിച്ചെത്തിയത്. പ്രശസ്ത ഗാനരചയിതാവ് റഹീം കുറ്റ്യാടിയുടെ മകൾ നഈമയുടെ ഭർത്താവാണ്.
|
ഖത്തറിൽ ലിബിയ ടിവി, അൽ-റയ്യാൻ ടിവി തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ കാമറപേഴ്സൻ ആയിരുന്നു. ഖത്തറിന് പുറമെ ബഹ്റയ്നിലും ദീർഘകാലം പ്രവാസ ജീവിതം നയിച്ചിട്ടുണ്ട്.
മലയാളം, തെലുങ്ക്, തമിഴ്, അറബിക്, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ പരസ്യങ്ങൾ, ഷോർട് ഫിലിം, ഡോക്യൂമെന്ററി എന്നിവയുടെ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ‘നേർച്ചപ്പെട്ടി’ എന്ന മലയാള സിനിമയുടെ ഛായഗ്രഹകനാണ്.
മക്കൾ: അബ്ദുല്ല(ഖത്തർ), ആദിൽ, റഷ, അമൻ. സഹോദരങ്ങൾ: ഷമീർ (ഖത്തർ റേഡിയോ), ഷഫീഖ് (ഖത്തർ), റംല, നഷീദ. പരപ്പനങ്ങാടി പനയത്ത് ജുമുഅ മസ്ജിദിൽ മയ്യിത്ത് ഖബറടക്കി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





