24
Aug 2022
Mon
24 Aug 2022 Mon

മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡൻ്റ് സുഹൈബ് ഒഴൂർ നയിക്കുന്ന പ്രക്ഷോഭ ജാഥയ്ക്ക് കാവനൂരിൽ നിന്ന് തുടക്കമായി.താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല മലപ്പുറത്തിനാവശ്യം ശാശ്വത പരിഹാരങ്ങളാണ് എന്ന പ്രമേയം ഉയർത്തിപ്പിടിച്ചാണ് ജാഥ. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ് ഫായിസ് കണിച്ചേരി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. സർക്കാർ കൃത്യമായ അജണ്ടകൾ നടപ്പാക്കി മലപ്പുറം ജില്ലയോടുള്ള വിവേചനം തുടരുകയാണെന്നും ഇനിയും അനീതി തുടരുകയാണെങ്കിൽ ജനകീയ സമരങ്ങളുമായി കാംപസ്‌ ഫ്രണ്ട്‌ മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാഥാ വൈസ്‌ ക്യാപ്റ്റൻ അർഷഖ്‌ ശർബാസ്‌ ജാഥാ മനേജർ യൂനുസ്‌ വെന്തൊടി എന്നിവർ നേതൃത്വം നൽകി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക