Wow…എന്താ ആംബിയന്‍സ്: ആഴക്കടലില്‍ ഫോട്ടോ ഷൂട്ടുമായി പൂര്‍ണഗര്‍ഭിണിയായ മോഡല്‍; പുതിയ ഗിന്നസ് റെക്കോര്‍ഡ്
|
മോണ്‍ട്രിയല്‍: ആഴക്കടലിന്റെ അടിത്തട്ടില്‍ ഫോട്ടോ ഷൂട്ട് നടത്തി പൂര്‍ണഗര്‍ഭിണിയായ മോഡല്‍ പുതിയ ഗിന്നസ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. മോണ്‍ട്രിയല്‍ മോഡല്‍ കിം ബ്രൂണോയാണ് പൂര്‍ണഗര്‍ഭിണിയായിരിക്കെ ഈ സാഹസിക കൃത്യം ചെയ്തത്. ഇതോടെ ആഴത്തിലുള്ള അണ്ടര്‍വാട്ടര്‍ മോഡലിംഗില്‍ ഈ ഫോട്ടോകള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്‌സില്‍ ഇടംപിടിക്കുകയും ചെയ്തു.
ബ്രൂണോയും ഫോട്ടോഗ്രാഫര്‍ പിയ ഒയാര്‍സുനും സഹായികളും അടങ്ങുന്ന സംഘം കടലില്‍ 130 അടി താഴേക്ക് നീന്തിയെത്തിയാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. കടലിനടിയില്‍ എത്തി ഷൂട്ട് തുടങ്ങുന്നതിനു തൊട്ടുമുമ്പ് ബ്രൂണോ എയര്‍ ടാങ്കും മാസ്‌കും നീക്കം ചെയ്തു. 130 അടി താഴ്ച്ചയില്‍ ഒന്‍പത് മിനിറ്റോളം നേരമാണ് ചിത്രങ്ങള്‍ ഷൂട്ട് ചെയ്തത്. തുടര്‍ന്ന് വിവിധ ഇടങ്ങളിലായി ആകെ 37 മിനിറ്റാണ് സംഘം ചിത്രീകരിച്ചത്. ശ്വാസം അടക്കിപ്പിടിച്ച് ക്യാമറയില്‍ നോക്കി പോസ് ചെയ്യുന്ന ബ്രൂണോയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. നിരവധിയാളുകളാണ് ബ്രൂണോക്ക് ലൈക്കടിക്കാനും ആശംസനേരാനും തയാറായത്.
വര്‍ഷങ്ങളായി വന്ധ്യതാ ചികിത്സ നടത്തുകയായിരുന്ന ബ്രൂണോക്ക് ഏറെ കാത്തിരുന്നുണ്ടായ ഗര്‍ഭമാണിത്.
വന്ധ്യതാ ചികിത്സയ്ക്ക് വിധേയയാകുന്ന സമയത്തു തന്നെയാണ് അവര്‍ ഫ്രീ ഡൈവിംഗും സ്‌കൂബ ഡൈവിംഗും പഠിച്ചത്. ലക്ഷ്യബോധത്തോടെ നിങ്ങള്‍ ഏതെങ്കിലും കാര്യത്തിനായി പരിശ്രമിച്ചാല്‍ വിജയം സുനിശ്ചിതമാണെന്ന് ഫോട്ടോ ഷൂട്ടിന് ശേഷം ബ്രൂണോ പറഞ്ഞു.


