09
May 2023
Fri
09 May 2023 Fri

കന്യാകുമാരി: കന്യാകുമാരിയിൽ നൃത്തസംഘം സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. ഏഴു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃച്ചെന്തൂർ ഭാഗത്ത് നൃത്തപരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാഗർകോവിൽ- തിരുനെൽവേലി ദേശീയ പാതയിൽ വെള്ളമടം എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം.

നാഗർകോവിലിൽ നിന്നും റോഷകുലത്തിലേക്ക് പോകുകയായിരുന്ന സർക്കാർ ബസുമായാണ് കാർ കൂട്ടിയിടിച്ചത്. ഡ്രൈവർ അടക്കം നാലുപേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക