23
Jan 2025
Fri
23 Jan 2025 Fri
car blocks ambulance

കണ്ണൂര്‍: ഹൃദയാഘാതം വന്ന രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിന്റെ വഴി തടഞ്ഞതിനെതുടര്‍ന്ന് കണ്ണൂരില്‍ രോഗി മരിച്ചു. (Car blocks ambulance; patient dies after suffering heart attack (Video)) മട്ടന്നൂര്‍ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എരഞ്ഞോളി നായനാര്‍ റോഡിലാണ് കാര്‍ യാത്രികന്‍ ആംബുലന്‍സിന് വഴി നല്‍കാതെ മുന്നില്‍ തടസ്സുണ്ടാക്കി വാഹനമോടിച്ചത്. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് സൈഡ് നല്‍കാതിരുന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു. ആശുപത്രിയില്‍ എത്തിച്ച റുക്കിയ അല്‍പസമയത്തിനകം തന്നെ മരിച്ചു.

ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാര്‍ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അറിയിച്ചിട്ടുണ്ട്.