27
Jan 2024
Sat
27 Jan 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ജില്ലയില്‍ അര്‍ധരാത്രി കാര്‍ അഗ്നിക്കിരയായതിനെത്തുടര്‍ന്ന് ഡ്രൈവര്‍ സീറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. കോഴിക്കോട് തിരുവമ്പാടി കൂടരഞ്ഞി പുന്നക്കല്‍ ചപ്പാത്ത് കടവില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാര്‍ കത്തുന്നത് കണ്ടത്. പിന്നാലെ ഇയാള്‍ പൊലീസിനേയും നാട്ടുകാരേയും വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്ത് എത്തി വെള്ളം ഒഴിച്ച് തീ അണച്ചു. ശേഷം നടത്തിയ പരിശോധനയിലാണ് കാറിനകത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. പുന്നക്കല്‍ സ്വദേശി അഗസ്ത്യന്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആള്‍ട്ടോ കാറാണ് കത്തി നശിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവമ്പാടി പൊലീസ് കേസെടുത്തു.

അഗസ്ത്യന്‍ ജോസഫ് ഇന്നലെ വീട്ടില്‍ നിന്നു പോയതാണെന്നും തിരിച്ചെത്തിയിട്ടില്ലെന്നുമാണ് വിവരം. മൃതദേഹം ഇയാളുടേത് തന്നെയാണോയെന്നു അറിയാന്‍ പരിശോധന ആവശ്യമാണ്. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി ഇന്ന് പരിശോധന നടത്തും. തുടര്‍ന്ന് മാത്രമം വിശദാംശങ്ങള്‍ പുറത്തുവിടൂ.