01
Feb 2024
Sun
01 Feb 2024 Sun

കോഴിക്കോട്: കാർ ഓടിക്കുന്നതിടെ അസ്വഭാവികത തോന്നുകയും ആദ്യം പുകയും പിന്നാലെ തീ ആളിക്കത്തി, ഇതോടെ ഒരു കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് വടകര ആയഞ്ചേരിയിൽ അണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്.കോഴിക്കോട്
മേമുണ്ടയിൽ നിന്നും കടമേരിയിലേക്ക് കാറിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു കുടുംബം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി എട്ട് മണിയോടെയാണ് അപകടം. കാറിൽ നിന്ന് പുക ഉയരുന്നതിന് പിന്നാലെ കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. വടകരയിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചെങ്കിലും കാർ കത്തി നശിച്ചിരുന്നു.

അസ്വാഭാവികത തോന്നിയപ്പോൾ കാർ നിർത്തുകയും പുക ഉയർന്നതിന് പിന്നാലെ തീപടരുകയുമായിരുന്നു. മേമുണ്ട സ്വദേശി രാജേന്ദ്രനും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. മകൻ അശ്വിൻ രാജാണ് കാർ ഓടിച്ചിരുന്നത്.