പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന അംബാസഡര്‍ കാറിന് തീപിടിച്ചു. പുക ഉയര്‍ന്നതോടെ യാത്രികര്‍ കാറില്‍ നിന്ന് ഇറങ്ങിയോടിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇരിങ്ങോള്‍ വൈദ്യശാലപ്പടി പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് ബുധന്‍ രാവിലെ 9 ഓടെയായിരുന്നു സംഭവം. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോര്‍ജിന്റെ കാറിനാണ് തീപിടിച്ചത്.
|
ഫയര്‍ഫോഴ്‌സ് എത്തിയാണ് കാറിലെ തീ കെടുത്തിയത്. റോഡില്‍ നിരവധി വാഹനങ്ങള്‍ ഉണ്ടായിരുന്ന സമയത്താണ് അപകടമുണ്ടായത്. കത്തുന്ന കാറിന് സമീപത്തായി ഇലക്ട്രിക് പോസ്റ്റുമുണ്ടായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


