18
Feb 2024
Sat
18 Feb 2024 Sat
car dealer lost 11 crore rupees in hailstorm

ആലിപ്പഴവീഴ്ച മൂലം യുഎഇയിലെ അല്‍ഐനിലെ കാര്‍ വ്യാപാരിക്കുണ്ടായത് 11.30 കോടി രൂപയുടെ നഷ്ടം. പുതിയതും ഉപയോഗിച്ചതുമായ 47 കാറുകളാണ് ആലിപ്പഴവീഴ്ചയിലും മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കതിലും നശിച്ചത്. അല്‍ ഐനിലെ വ്യവസായ മേഖലയിലെ അല്‍ മൊതാമത് കാര്‍ ഷോറൂം ഉടമയായ മുഹമ്മദ് റാഷിദ് അബ്ദുല്ല എന്ന സ്വദേശിക്കാണ് വലിയ നഷ്ടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

22 വര്‍ഷമായി കാര്‍ വ്യാപാരം ചെയ്യുന്ന മുഹമ്മദ് റാഷിദ് ഇതാദ്യമായാണ് പ്രകൃതി ദുരന്തത്തില്‍ തനിക്ക് ഇത്ര വലിയ നഷ്ടം സംഭവിക്കുന്നതെന്ന് പറയുന്നു. മഴയ്ക്കിടെ വലിപ്പമുള്ള ആലിപ്പഴങ്ങളാണ് കാറുകള്‍ക്ക് മുകളില്‍ പതിച്ചത്. കാറുകളുടെ ഗ്ലാസുകള്‍ തകരുകയും വാഹനത്തിനുള്ളിലടക്കം വെള്ളം കയറുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക