07
Feb 2024
Sun
07 Feb 2024 Sun

കാസര്‍ക്കോട് പ്രായപൂര്‍ത്തിയാകാത്ത കുട്ടി കാര്‍ ഓടിച്ചു; മാതാവിനെതിരെ കേസ്, കാര്‍ കസ്റ്റഡിയിലെടുത്തു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍ക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി കാര്‍ ഓടിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിനെതിരെ കേസ്. വണ്ടി ഓടിക്കാന്‍ കൊടുത്ത പള്ളിക്കര ഹദാദ്ദ് നഗറിലെ നഫീസത്തിനെതിരെ (35) യാണ് കേസ്. ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യുപി വിപിനാണ് കേസെടുത്തത്.

തച്ചങ്ങാട് ഭാഗത്തു നിന്നു ബേക്കലിലേക്ക് കുട്ടി കാര്‍ ഓടിച്ചു വരുന്നതിനിടെ വാഹന പരിശോധക സംഘത്തിനു മുന്നില്‍ കുട്ടി എത്തുകയായിരുന്നു. പിന്നാലെ രക്ഷിതാവിനെ വിളിച്ചു വരുത്തി കുട്ടിയെ സുരക്ഷിതമായി അയച്ച ശേഷം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.

car driven by minor case took against mother

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക