24
May 2025
Wed
24 May 2025 Wed
car fell in well while woman learning to reverse vehicle

കോഴിക്കോട് ഫറോക്കില്‍ പിന്നോട്ട് എടുത്ത് പഠിക്കുന്നതിനിടെ വീട്ടമ്മയോടിച്ച കാര്‍ കിണറ്റില്‍ വീണു. ഫറോക്ക് പെരുമുഖത്ത് കാറ്റിങ്ങല്‍ പറമ്പ് വൃന്ദാവനത്തില്‍ സ്‌നേഹലത(60)ഓടിച്ച കാറാണ് അപകടത്തില്‍ പെട്ടത്. വൈകീട്ട് അഞ്ചരയോടെ ഇവരുടെ വീട്ടുമുറ്റത്താണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാര്‍ പിന്നോട്ടെടുത്ത് പരിശീലിക്കുന്നതിനിടെ ബ്രേക്കില്‍ ചവിട്ടുന്നതിനു പകരം അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടുകയായിരുന്നു. ഇതോടെ കാര്‍ അതിവേഗം പിന്നോട്ടുവരികയും ആള്‍മറ തകര്‍ത്ത് വാഹനം കിണറ്റിലേക്ക് വീഴുകയുമായിരുന്നു. അപകടമറിഞ്ഞ് ഓടിക്കൂടിയവര്‍ സ്‌നേഹലതയെ പുറത്തെടുത്തു. ഇവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മിനി ക്രെയിന്‍ എത്തിച്ച് കാറും പിന്നാലെ പുറത്തെടുത്തു.

ALSO READ: പെരുന്നാളിന് നിസ്കാരം കഴിഞ്ഞു ബന്ധുവീടുകളിലേക്ക് പോകവേ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ് ഉപ്പയും മോനും മരിച്ചു