റാഞ്ചി: ക്ഷേത്രദര്‍ശനം കഴിഞ്ഞുമടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ കിണറില്‍ വീണ് ആറുമരണം. മൂന്നുപേര്‍ക്ക് പരിക്ക്. മരിച്ചവരില്‍ നാലു പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
|
ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ റോമി ഗ്രാമത്തിനു സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. ദേശീയപാത 33ല്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച ശേഷമാണ് സമീപത്തെ കിണറിലേക്ക് വീണത്. ദര്‍ഭംഗയിലെ കാളിക്ഷേത്രം സന്ദര്‍ശിച്ച ശേഷം ഹസാരിബാഗിലെ മണ്ടായി ഗ്രാമത്തിലേക്കു മടങ്ങുകയായിരുന്നു സംഘം.
പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ പുറത്തെടുത്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





