27
Jun 2024
Sat
27 Jun 2024 Sat
care taker of Kaaba passed away

മക്ക: കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ശൈഖ് സാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ ഷൈബി (74) അന്തരിച്ചു. കഅ്ബയുടെ 109ാമത്തെ സംരക്ഷകനായ സാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ ഷൈബി വെള്ളിയാഴ്ച മക്കയിലാണ് അന്തരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ് ലാമിക കാലഘട്ടം മുതല്‍ ഷൈബിയുടെ കുടുംബത്തിനാണ് കഅ്ബയുടെ കാവല്‍ക്കാരുടെ ചുമതല നല്‍കിയിരിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്നയാള്‍ക്കാണ് സാധാരണ ചുമതല നല്‍കിവരുന്നത്. കഅ്ബയുമായി ബന്ധപ്പെട്ട ചടങ്ങുകളുടെയും പ്രധാന കാര്‍മികരിലൊരാളായിരുന്നു അല്‍ ഷൈബി. കഅ്ബയുടെ ശുചീകരണം, അറ്റകുറ്റപ്പണികള്‍ തീര്‍ക്കല്‍ തുടങ്ങി മുഴുവന്‍ പരിചരണ ചുമതലയും അല്‍ ഷൈബി കുടുംബത്തിനാണുള്ളത്.

യൂനിവേഴ്സിറ്റി പ്രഫസറായി വിരമിച്ച അദ്ദേഹം മതവും ചരിത്രവും സംബന്ധിച്ച് ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ സുബഹി നമസ്‌കാരത്തോടനുബന്ധിച്ച് മക്ക മസ്ജിദുല്‍ ഹറാമില്‍ മയ്യിത്ത് നമസ്‌കരിക്കുകയും മക്കയിലെ അല്‍ മുഅല്ല മഖ്ബറയില്‍ മയ്യിത്ത് ഖബറടക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക