08
Jun 2026
Mon
08 Jun 2026 Mon
woman found dead during preparations for her engagement

വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടില്‍ താമസിക്കുന്ന ചേലോട്ടില്‍ പ്രദീപ് കുമാര്‍-ബിന്ദു ദമ്പതികളുടെ മകള്‍ നന്ദന പ്രദീപ്(22)ആണ് മരിച്ചത്. തിങ്കള്‍ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതിയുടെ ഇളയ സഹോദരി മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഡൈനിങ് ഹാളിലാണ് നന്ദനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: ദുബായില്‍ ബസ്സപകടത്തില്‍ ഇന്ത്യക്കാരടക്കം എട്ടുമരണം