30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
കാർണിവൽ കമ്മിറ്റിയുടെ പാപ്പാഞ്ഞി കത്തിക്കൽ അടക്കമുള്ള പരിപാടികൾ റദ്ദാക്കി

ഫോർട്ട്കൊച്ചി പരേഡ് ഗ്രൗഡിൽ കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പപ്പാഞ്ഞി കത്തിക്കൽ അടക്കമുള്ള പരിപാടികൾ പൂർണമായും റദ്ദാക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ വിയോഗത്തിൽ 7 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഡപ്യൂട്ടി കലക്ടർ കെ മീര ഐഎഎസ് ആണ് ഇക്കാര്യം വാർത്താ കുറിപ്പിലൂടെ അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരേഡ് ഗ്രൗണ്ടിൽ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിലും വെളിഗ്രൗണ്ടിൽപ്രാദേശിക കൂട്ടായ്മയായ ഗാലാഡിയയുടെ നേതൃത്വത്തിലുമായിരുന്നു പപ്പാഞ്ഞികൾ സ്ഥാപിച്ചിരുന്നത്.
വെളി ഗ്രൗണ്ടിൽ നടത്തുന്ന പരിപാടികൾക്ക് മാറ്റമില്ല. ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ 50 അടി ഉയരമുള്ള ക്രിസ്മസ് പപ്പാഞ്ഞിയെ ആണ് ഒരുക്കിയിരിക്കുന്നത്. വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്ന പോലീസ് നിർദേശം നൽകിയെങ്കിലും ഹൈക്കോടതി ഇടപെട്ടതോടെ അനുമതി നൽകുകയായിരുന്നു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement