07
Aug 2023
Thu
07 Aug 2023 Thu

കണ്ണൂര്‍: കുളിമുറിയില്‍ ഫോണ്‍ ഒളിപ്പിച്ചു; പേയിങ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി 16കാരന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍: വീട്ടില്‍ പേയിംങ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ 16കാരനെതിരെ കേസ്. കണ്ണൂര്‍ ചക്കരക്കല്ലിലാണ് സംഭവം. ശുചിമുറിയില്‍ മൊബൈല്‍ഫോണ്‍ ഒളിച്ചുവച്ചാണ് കൗമാരക്കാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പേയിങ് ഗസ്റ്റായി താമസിച്ചുവന്ന മെഡിസിന്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്കാണ് മോശം അനുഭവമുണ്ടായത്.

കഴിഞ്ഞ ദിവസമാണ് കുളിമുറിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ മൊബെല്‍ ഫോണ്‍ കണ്ടത്. മൊബെല്‍ ഫോണ്‍ ക്യാമറ ഓണ്‍ചെയ്ത നിലയിലായിരുന്നു.

ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിലാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ചക്കരക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സ്റ്റേഷന്‍ എസ്.ഐ. എം.കെ പവനന്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക