|
കൊച്ചി: വയനാട് ദുരന്തത്തെ അതിജീവിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തയാറാക്കി വരുന്ന ദുരിതാശ്വാസ നിധിയെ പരിഹസിച്ചു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച സംഘ് പരിവാര് സഹയാത്രികനും ബിഗ് ബോസ് മുൻ താരവും ആയ അഖിൽ മാരാർക്കെതിരെ കേസ്. (case against akhil marar for post against CMDRF).
കൊച്ചി ഇൻഫോപാർക്ക് പൊലീസ് ആണ് അഖിൽ മാരാർക്കെതിരെ കേസെടുത്തിരിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് താൻ പണം നൽകില്ലെന്നും ദുരന്തബാധിതർക്കായി അഞ്ചുസെന്റ് സ്ഥലത്തിൽ മൂന്ന് വീടുകൾ നിർമിച്ച് നൽകുമെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ അഖിൽ മാരാരുടെ പ്രതികരണം. തന്റെ നാട്ടിൽ വസ്തു വിട്ടു നൽകാൻ ഒരു സുഹൃത്ത് തയ്യാറാണെന്നും വീട് നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ പലരും നൽകി സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അഖിൽ മാരാർ പറഞ്ഞു. വീട് തൻ്റെ നാട്ടിൽ ആയിരിക്കും നിർമിക്കുക എന്നു അറിയിച്ച മാരാർ, സര്ക്കാര് ദുരന്തത്തെ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിക്കുകയും ചെയ്തിരുന്നു.
നേരത്തേ കേരളാ സർക്കാരിനെതിരെ വ്യാജ ആരോപണം ഉണ്ണയിച്ചതിൻ്റെ പേരിലും മാരാർക്ക് എതിരെ കേസെടുത്തിരുന്നു. പോസ്റ്റിലെ ഉള്ളടക്കം തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടിയതോടെ പോസ്റ്റ് നീക്കം ചെയ്യുക ആയിരുന്നു.





