സ്‌റ്റോപ്പില്‍ അമ്മയെ മാത്രം ഇറക്കി, പെണ്‍മക്കളെ ഇറക്കാതെ പോയി; കൊച്ചിയില്‍ സ്വകാര്യ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു
|
കൊച്ചി: ബസ് സ്‌റ്റോപ്പില്‍ അമ്മയെ മാത്രം ഇറക്കുകയും കൂടെയുണ്ടായിരുന്ന പെണ്‍മക്കളെ ഇറക്കാതെ ഓടിച്ചുപോവുകയും ചെയ്ത സ്വകാര്യ ബസ് ജീവനക്കാരെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ആലുവ റൂട്ടിലോടുന്ന സജിമോന്‍ ബസിലെ െ്രെഡവര്‍ നിയാസ്, കണ്ടക്ടര്‍ നസില്‍ ഇറാധ് എന്നിവര്‍ക്കെതിരെ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പെണ്‍കുട്ടികളുടെ അമ്മ ചക്കരപറമ്പ് സ്വദേശി ഷിബി ഗോപകുമാറിന്റെ പരാതിയിലാണ് കേസ്.
ഷിപ് യാഡ് സ്‌റ്റോപ്പില്‍ നിന്ന് പാലാരിവട്ടത്തേക്ക് ബസില്‍ കയറിയ ഷിബിക്കും 9, 6 വയസുള്ള പെണ്‍കുട്ടികള്‍ക്കുമാണ് ദുരനുഭവം. പാലാരിവട്ടം സ്‌റ്റോപ്പില്‍ ഇറങ്ങിയ ഷിബിക്കൊപ്പം കുട്ടികളെ ഇറക്കാതെ തിരക്കിട്ടു ബസ് ഓടിച്ചു പോകുകയായിരുന്നു. യാത്രക്കാര്‍ ബഹളം വച്ചിട്ടും ബസ് നിര്‍ത്തിയില്ല.
ഒടുവില്‍ അടുത്ത സ്‌റ്റോപ്പിലാണ് ബസ് നിര്‍ത്തി കുട്ടികളെ ഇറക്കി വിട്ടത്. അപകടമുണ്ടാക്കും വിധം അശ്രദ്ധമായ പ്രവൃത്തിക്കും െ്രെഡവിങ്ങിനുമാണ് കേസെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





