09
Aug 2026
Sun
09 Aug 2026 Sun
TG Mohandas

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികനിളെ അങ്ങേയറ്റം നികൃഷ്ടമായ ഭാഷയില്‍ അധിക്ഷേപിക്കുകയും വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി.മോഹന്‍ദാസിനെതിരെ നടപടിയെടുക്കാതെ പൊലീസ്. സംഭവത്തില്‍ കലാപാഹ്വാനം ഉള്‍പ്പെടെ ഗുരുത വകുപ്പുകള്‍ ചുമത്തി കേസെടുത്ത് 11 ദിവസമായിട്ടും ഒരടി പോലും പോലീസ് മുന്നോട്ട് നീങ്ങിയിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമരക്കാരെ വെടിവച്ച് കൊല്ലുമെന്ന മോഹന്‍ദാസിന്റെ വിഡിയോ ഇപ്പോഴും യുട്യൂബിലുണ്ട്. കേസെടുത്ത് 11 ദിവസമായിട്ടും ദിവസമായിട്ടും ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയാറായിട്ടില്ല. അതേസമയം, സോഷ്യല്‍ മീഡിയയില്‍ മോഹന്‍ദാസ് വീഡിയോകള്‍ അപ്ലോഡ് ചെയ്ത് കൊണ്ട് ഇപ്പോഴും സജീവമാണ്.

എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്ന പരാമര്‍ശവും ടി.ജി.മോഹന്‍ദാസ് നടത്തിയിരുന്നു. ‘ ഞാനായിരുന്നെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നു. പിരിഞ്ഞു പോകാന്‍ മൂന്നുതവണ ആവശ്യപ്പെടും. അതിനുശേഷം വെടിവയ്ക്കും. ശവം പെറുക്കി ആശുപത്രിയിലെത്തിക്കും’ മോഹന്‍ദാസ് വിഡിയോയില്‍ പറഞ്ഞതിങ്ങനെ.

ALSO READ: ഗവര്‍ണറും കൈയൊഴിഞ്ഞു; ആരാണ് വന്ദേമാതരം പൂര്‍ണമായി പാടാന്‍ നിര്‍ദേശം നല്‍കിയത്? ദുരൂഹത വര്‍ധിക്കുന്നു

ഈ വീഡിയോയെ കുറിച്ച് നിരവധി പരാതികളാണ് വന്നത്. അതിലൊന്നിലാണ് തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുത്തത്. ബിഎന്‍സ്-192 കലാപം ഉണ്ടാക്കുന്ന എന്ന ഉദ്ദേശത്തോടെ മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുക, 353(1)(b) – വ്യാജ പ്രചാരണങ്ങളിലൂടെ പൊതു സമാധാനം തകര്‍ക്കുന്നകയോ പൊതുജനങ്ങളില്‍ ഭയവും പരിഭ്രാന്തിയും പരത്തുകയോ ചെയ്യുക, ഐടി ആക്ട്: 66 – സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപകരമായ പരാമര്‍ശം നടത്തുക, കേരള പോലീസ് ആക്ട്-120(O) -പൊതു ശല്യവും ക്രമസമാധാന ലംഘനവും തടയാനുള്ള നിയമം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

സോഷ്യല്‍ മീഡിയയിലൂടെ പോലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ 24 മണിക്കൂറിനകം തൂക്കിയെടുത്ത പോലീസിന് ഇത്രയും ഗുരുതര കുറ്റങ്ങള്‍ ചെയ്ത ടിജി മോഹന്‍ ദാസിനെ അറസ്റ്റ് ചെയ്യാന്‍ എന്താണ് പേടിയെന്ന ചോദ്യമാണ് ഉയരുന്നത്.

Tags: TG Mohandas, Kerala Police, Cyber Police Thiruvananthapuram, NEET Protest Row, AIYF Complaint, BNS Sections Case, TG Mohandas Controversy, Jantar Mantar Student Protest, Kerala Politics News, Social Media Hate Speech Case

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക