20
Nov 2023
Fri
20 Nov 2023 Fri

സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലക യാസ്മിൻ കറാച്ചിവാല 42ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ. ഫലം എന്നത് നിങ്ങൾ എങ്ങനെ അനുഭവിക്കുന്നു എന്നതാണെന്ന് യാസ്മിൻ കറാച്ചിവാല പറഞ്ഞു. ദ പെർഫെക്ട് 10: 10 മിനിറ്റ് വർക്കൗട്ട് എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് യാസ്മിൻ മേളയിൽ സംവദിച്ചു. തിരക്കേറിയ ജീവിതം നയിക്കുന്നവർക്ക് തന്റെ പുസ്തകം 10 മിനിറ്റ് കൊണ്ട് നിരവധി രീതിയിലുള്ള വ്യായാമം അഭ്യസിക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു. പുസ്തകത്തിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ തന്റെ വ്യായാമ വീഡിയോകൾ കാണാനാവുമെന്നും യാസ്മിൻ പറഞ്ഞു. ബോളിവുഡ് താരങ്ങളായ കരീന കപൂർ, കത്രീന കൈഫ്, ദീപിക പദുക്കോൺ, ആലിയ ഭട്ട് തുടങ്ങിയവരുടെ പരിശീലക കൂടിയാണ് യാസ്മിൻ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക