തൃശ്ശൂര്‍ ചാലക്കുടിയില്‍ ഫെഡറല്‍ ബാങ്ക് പോട്ട ശാഖയില്‍ പട്ടാപ്പകല്‍ കത്തി ചൂണ്ടി 15 ലക്ഷം രൂപ കവര്‍ന്നയാളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. വെള്ളി ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു മാസ്‌കും ജാക്കറ്റും ഹെല്‍മറ്റും ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൗണ്ടര്‍ തകര്‍ത്ത് പണം കവര്‍ന്നത്.
|
കേവലം രണ്ടര മിനിറ്റിനുള്ളില്‍ കവര്‍ച്ച നടത്തിയാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. ഹിന്ദിയിലായിരുന്നു മോഷ്ടാവ് ജീവനക്കാരോട് സംസാരിച്ചത്. മോഷ്ടാവിന്റെ പെരുമാറ്റം ബാങ്കിനെക്കുറിച്ച് പൂര്‍ണമായും പരിചയമുള്ള ആളുടേതായിരുന്നുവെന്നാണ് പോലീസ് പ്രാഥമിക നിഗമനം.
ഉച്ചഭക്ഷണ വേളയില്‍ ഇടപാടുകാര്‍ ഇല്ലാത്ത സമയത്താണ് അക്രമി എത്തിയത്. കൗണ്ടറില്‍ അമ്പതുലക്ഷത്തോളം രൂപയാണ് സംഭവസമയം ഉണ്ടായിരുന്നത്. ഇതില്‍ 15 ലക്ഷം രൂപ മാത്രമെടുത്താണ് അക്രമി മടങ്ങിയത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





