ഉപതിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ റെക്കോഡ് ഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ പുതുനായകനായി. 37719 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ പിതാവ് ഉമ്മന്‍ചാണ്ടി 53 വര്‍ഷം നയിച്ച പുതുപ്പള്ളിയുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. 80144 വോട്ടുകളാണ് കന്നിയങ്കത്തിനിറങ്ങിയ ചാണ്ടി ഉമ്മന് ലഭിച്ചത്.
|
കഴിഞ്ഞ രണ്ടുതവണ ഉമ്മന്‍ചാണ്ടിയോട് പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് തോമസിന് ഇത്തവണ 42425 വോട്ടുകളാണ് നേടാനായത്. എന് ഡിഎ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 6554 വോട്ടുകളാണ്.
പുതുപ്പള്ളിയുടെ വികസനമില്ലായ്മയായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണായുധമായി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി മാറുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





