02
Jan 2024
Mon
02 Jan 2024 Mon

മലപ്പുറം ചങ്ങരംകുളം സ്വദേശിയെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചെറവല്ലൂർ എടിയാട്ടയിൽ മുഹമ്മദ്‌ യാക്കൂബിന്റെയും നിഷയുടെയും മകൻ സാദിഖ്‌( 28) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച രാത്രി താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന സാദിഖിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.