കോഴിക്കോട്: കോഴിക്കോട്- കണ്ണൂര്‍ (ട്രെയിന്‍ നമ്പര്‍ 56617) പാസഞ്ചര്‍ ട്രെയിനിന്റെ സമയം പുനഃക്രമീകരിച്ചു. കോഴിക്കോട് നിന്ന് ഉച്ചക്ക് 2.05ന് പുറപ്പെട്ടിരുന്ന ട്രെയിനിന്റെ സമയം മൂന്ന് മണിയിലേക്കാണ് മാറ്റിയത്. ആഗസ്റ്റ് 25 മുതലാണ് സമയം പുനഃക്രമീകരിച്ചത്.
|
കഴിഞ്ഞ ജൂണ്‍ മാസം സതേണ്‍ റെയില്‍വേക്ക് മുമ്പില്‍ ഉന്നയിച്ച ആവശ്യം പരിഗണിച്ചാണ് ഓഗസ്റ്റ് 25 മുതല്‍ സമയം പുന:ക്രമീകരിച്ചതായുള്ള അറിയിപ്പ് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍ സിങ്ങില്‍ നിന്ന് ലഭിച്ചതെന്ന് കോഴിക്കോട് എംപി എം കെ രാഘവന്‍ അറിയിച്ചു.
കഴിഞ്ഞ മാസം വരെ കോഴിക്കോട് നിന്ന് ഉച്ചക്ക് 14:05 ന് കണ്ണൂരേക്ക് സര്‍വ്വീസ് നടത്തിയിരുന്ന പാസഞ്ചറിന്റെ സമയ മാറ്റം ആവശ്യപ്പെട്ട് നിരവധി യാത്രക്കാര്‍ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കോഴിക്കോട് നിന്ന് പുറപ്പെടുന്ന സമയം 2:05 ല്‍ നിന്ന് ന് 3 മണിയിലേക്കോ 3:30 ലേക്കോ മാറ്റണം എന്ന ആവശ്യം റെയില്‍വേക്ക് മുന്‍പാകെ ഉന്നയിച്ചത്.
ഈ ആവശ്യം പരിഗണിച്ചാണ് ഇപ്പോള്‍ ട്രെയിന്‍ കോഴിക്കോട് നിന്ന് പുറപ്പെടുന്ന സമയം 3 മണിയിലേക്ക് പുന:ക്രമീകരിച്ചിരിക്കുന്നത്.
കോഴിക്കോട് നിന്ന് വടക്കോട്ടുള്ള യാത്രകാര്‍ക്ക് പ്രത്യേകിച്ച് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കൂടുതല്‍ ഉപകാരപ്പെടുന്ന തീരുമാനമാണ് നടപ്പിലായിരിക്കുന്നത്. ഒരു പരിധി വരെ പാസഞ്ചറിന്റെ സമയ മാറ്റം പരശുറാം എക്‌സ്പ്രസിലെ തിരക്കിനും പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്നതായി എംപി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





