വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം? ഈസിയായി പരിശോധിക്കാം
|
മറ്റന്നാള്‍ ആണ് കേരളം ബൂത്തിലേക്ക് പോകുന്നത്. അതിന് മുമ്പായി ഓരോരുത്തര്‍ക്കും വോട്ടുണ്ടോ എന്ന് ഉറപ്പുരുത്തുന്നതാണ് നല്ലത്. ഇത് നിങ്ങള്‍ക്ക് വീട്ടില്‍ ഇരുന്നും താഴെപറയുന്ന വിധത്തില്‍ പരിശോധിക്കാവുന്നതേ ഉള്ളൂ. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കൂ.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് ഫോണ്‍ മുഖേനയും ഓണ്‍ലൈനായും പരിശോധിക്കാനുള്ള മാര്‍ഗങ്ങള്‍:
⭕ വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് വിളിക്കുക. എസ് ടി ഡി കോഡ് ചേര്‍ത്ത് വേണം വിളിക്കാന്‍. തുടര്‍ന്ന് വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും.
⭕ വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് എസ് എം എസ് അയക്കാം. ഇ സി ഐ എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് ഇട്ട ശേഷം ഇലക്ഷന്‍ ഐഡികാര്‍ഡിലെ അക്കങ്ങള്‍ ടൈപ്പ് ചെയ്ത് 1950 ലേക്ക് അയക്കുക. വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ മറുപടി എസ് എം എസ് ആയി ലഭിക്കും.
⭕ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റായ eci.gov.in ല്‍ പ്രവേശിച്ച് ഇലക്ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നല്‍കി സംസ്ഥാനം നല്‍കിക്കഴിഞ്ഞാല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും.
⭕ വോട്ടര്‍ഹെല്‍പ്പ് ലൈന്‍ധധആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കി പരിശോധിക്കുക.
മുകളില്‍ പറഞ്ഞതുപോലെ വിവരങ്ങള്‍ നല്‍കിയാല്‍ വോട്ടര്‍പട്ടികയിലെ പേര്, പാര്‍ട്ട് നമ്പര്‍, ക്രമനമ്പര്‍, പോളിങ് ബൂത്ത് തുടങ്ങിയവയൊക്കെ ലഭിക്കും.
check your name in voters list





