22
Sep 2022
Sat
22 Sep 2022 Sat

ചേന്നമം​ഗലൂരിലെ പൗരപ്രമുഖനും ഭാഷാ പണ്ഡിതനും കീരൻ തൊടിക കുടുംബ സമിതി അധ്യക്ഷനുമായ കെ ടി സി ബീരാൻ സാഹിബ് (96)നിര്യാതനായി. മയ്യിത്ത് നിസ്കാരം ഞായർ  രാവിലെ 9 ന് ചേന്നമംഗല്ലൂർ ഒതയ മംഗലം  ജുമാമസ്ജിദിൽ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

അറബി, ഉറുദു, യൂനാനി ‘മലബാർ അംബാസഡർ ‘ ആയാണ് കെ ടി സി ബീരാൻ സാഹിബ്‌ അറിയപ്പെടുന്നത്. കേരള ഉറുദു പ്രചാര സമിതി സ്ഥാപകനായ ബീരാൻ സാഹിബ്‌ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒട്ടേറെ ഉറുദു കോളജുകളുടെയും സ്ഥാപകനാണ്. “ഉറുദു റീഡർ” പുസ്തകവും “മലബാരി ആവാസ്” എന്ന പേരിൽ കേരളത്തിൽ ആദ്യമായി ഉറുദു ദ്വൈവാരികയും ആരംഭിച്ചു. ഉറുദു കാലിഗ്രഫി സെൻററും തുടങ്ങി. സ്കൂൾ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലബാറിലെ യൂനാനി ചികിത്സയുടെയും തുടക്കക്കാരനാണ്.

 

ചേന്ദമംഗല്ലൂരിൽ ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവർത്തനങ്ങളിലും അൽമദ്റസത്തുൽ ഇസ്ലാമിയ്യയുടെ സംസ്ഥാപനത്തിലും നേതൃപരമായ പങ്കുവഹിച്ചു.

 

ഭാര്യമാർ: പരേതരായ ഇയ്യാത്തുട്ടി പാണകൊട്ടിൽ, കുഞ്ഞിപ്പാത്തുമ്മ (വടകര). മക്കൾ: കെ.ടി നജീബ് ( മുൻ മാനേജർ, കോയൻകൊ സ്റ്റീൽ) സൽമാൻ, ഹാഷിം, താഹിർ (റിട്ട. പ്രധാനാധ്യാപകൻ), ഡോക്ടർ അജ്മൽ (എം.ഡി കാലിക്കറ്റ് യൂനാനി ഹോസ്പിറ്റൽ), മുർഷിദ് (എം.ഡി.എല്ലോറ ഗ്രൂപ്പ്, ഖത്തർ),ഷമീമ (ജി.യു.പി സ്കൂൾ മൂർക്കനാട് ), ഖദീജ, ഇസ്സത്ത് ബാനു, അമീറാ ബാനു.

 

മരുമക്കൾ: ഫാത്തിമത് സുഹ്‌റ (റിട്ട. ടീച്ചർ മാവൂർ ജി എച്ച്എ സ് എസ് ),താഹിർ (റിട്ട. ഹെഡ്മസ്റ്റ്റ് പഴുർ എ യുപി എസ് ), നദീറ (ആർ.ഇ.സി), ഷരീഫാ ബാനു (ആരാമ്പ്രം), ഫാത്തിമത്ത് സുഹ്റ (അരീക്കോട്), ഷമീമ (തലശ്ശേരി), റഹ്മത്ത് (കണ്ണൂർ), മോയിൻകുട്ടി (ഭംഗി പുരം), മുഹമ്മദ് (എ.ആർ നഗർ), അബ്ദുറഹിമാൻ അമ്പലക്കണ്ടി (ഖത്തർ), അമീൻ നന്മണ്ട.

 

സഹോദരങ്ങൾ: കെ.അബ്ദുസ്സമദ് (റിട്ട പ്രധാനാധ്യാപകൻ), കെ.ടി. അബ്ദുറഷീദ് (റിട്ട. അധ്യാപകൻ), ആയിശുമ്മ കൊളപ്പുറത്ത്, സൈനബ കടാമ്പള്ളി, പരേതരായ കെ.ടി .സി .റഹീം, ആമിന കടാമ്പള്ളി.