ഷാർജ: ചേറ്റുവ സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു. native of Chetua, who had returned after housewarming a month ago, died of heart attack in Sharjah.
|
ചാവക്കാട് ചേറ്റുവ കടവിന് കിഴക്ക് പരേതനായ മരക്കാരകത്ത് മൊയ്‌തുണ്ണിയുടെ മകൻ മിദിലാജ് (33) ആണ് ഷാർജയിൽ മരിച്ചത്. ഷാർജ മുവൈലയിൽ വാഹനത്തിനകത്ത് ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു. വൺ സോൺ കമ്പനിയിൽ സെയിൽസ്മാൻ കം ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 15 വർഷമായി യു.എ.ഇയിലുള്ള മിദി ലാജ്, നാട്ടിൽ ഗൃഹപ്രവേശനം കഴിഞ്ഞു ഒരു മാസം മുമ്പ് മാത്രം ആണ് തിരിച്ചെത്തിയത്.
ഉമ്മ ഉമൈറ. ഭാര്യ സഹല. മകൻ സമ്രാൻ (3).
നാട്ടിലെത്തിക്കുന്ന മൃതദേഹം ചേറ്റുവ ജുമുഅത്ത് പള്ളി ഖ ബർസ്ഥാനിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





