06
May 2024
Sat
06 May 2024 Sat

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ സന്ദര്‍ശനത്തിനുശേഷം തലസ്ഥാനത്ത് തിരിച്ചെത്തി. ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രി വിദേശത്തായിരിക്കെ ഭരണതലത്തിലും മറ്റും ഉണ്ടായ തുടര്‍ച്ചയായ വിവാദങ്ങള്‍ക്കിടെയാണ് വേഗത്തില്‍ യാത്ര അവസാനിപ്പിച്ച് തിരിച്ചെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളുടെ കുട്ടിയുമുണ്ടായിരുന്നു. വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ദുബായ്, സിംഗപൂര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയത്. പുലര്‍ച്ചെ 3 മണിക്കാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

ഇന്നലെ രാത്രിയാണ് ദുബായില്‍നിന്ന് മുഖ്യമന്ത്രിയും കുടുംബവും യാത്ര തിരിച്ചത്. ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. മുഖ്യമന്ത്രിക്കൊപ്പം വിദേശപര്യടനത്തിലായിരുന്ന മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നാളെ തിരിച്ചെത്തും. ഇന്ന് ദുബായില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തശേഷമാകും മന്ത്രി നാട്ടിലേക്ക് മടങ്ങുക.

മുഖ്യമന്ത്രിക്കൊപ്പം വിദേശ പര്യടനത്തിലായിരുന്ന മകള്‍ വീണയും മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും ഞായറാഴ്ച തിരിച്ചെത്തും.ഈ മാസം ആറിനാണ് ദുബായ്, സിംഗപുര്‍, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങളിലെ സ്വകാര്യ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിയും കുടുംബവും കേരളത്തില്‍നിന്ന് പുറപ്പെട്ടത്.

മുഖ്യമന്ത്രി വിദേശത്തേക്ക് പോയപ്പോള്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയതിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

chief minister pinarayi vijayan returned from dubai

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക