25
Sep 2024
Sun
25 Sep 2024 Sun

മലപ്പുറം: മലപ്പുറത്ത് ഒരുവയസുകാരിയെ ബക്കറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയ്ക്കലിൽ ആണ് സംഭവം. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഒരു വയസുകാരി ഹൈറ മറിയത്തെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിനു പുറത്തെ ശൗചാലയത്തിലെ ബക്കറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് വീട്ടുകാർ പറഞ്ഞു.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മറവുചെയ്യും.

അതേസമയം കുറ്റിപ്പുറത്ത് 27 കാരിയെയും രണ്ട് മക്കളെയും കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു.
കുറ്റിപ്പുറം പൈങ്കണ്ണൂർ സ്വദേശി ഹസ്ന ഷെറിൻ (27)നും അഞ്ച്, മൂന്ന് വയസ്സുള്ള മക്കളെയുമാണ് കാണാതായതായി പരാതി. കുറ്റിപ്പുറം പൈങ്കണ്ണൂരിൽ നിന്നാണ് ഇവരെ കാണാതായതെന്നാണ് പ്രാഥിക വിവരം.

27-year-old woman and her two children went missing in Malappuram

ഇന്നലെ വൈകുന്നേരം മുതലാണ് യുവതിയേയും മക്കളേയും കാണാതായത് എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. പാരതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.