01
Nov 2023
Fri
01 Nov 2023 Fri

ദുബായ്: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പമുള്ള യു എ ഇ സന്ദർശനത്തിന് വിസ സൗജന്യമായി ലഭിക്കും. അതേസമയം കുട്ടികൾ തനിച്ചോ മറ്റുള്ളവരുടെ കൂടെയോ വരുമ്പോൾ ഈ ഇളവ് ലഭിക്കില്ലെന്നും ഗ്രൂപ്പ് ടൂറിസ്റ്റ് വിസ എടുത്ത് മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുകയെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബായിലേക്കുള്ള ഫാമിലി ഗ്രൂപ്പ് വിസിറ്റ് വിസ നേടാൻ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി അപേക്ഷിക്കണം. യുഎഇക്ക് അകത്തും പുറത്തുമുള്ള അംഗീകൃത ട്രാവൽ ഏജൻസികൾ മുഖേന മാത്രമേ ഈ ഓഫർ ലഭ്യമാകൂവെന്ന് എൻട്രി ആൻഡ് റെസിഡൻസ് പെർമിറ്റ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രി. ജനറൽ ഖലാഫ് അൽഗൈത്ത് പറഞ്ഞു.