21
Aug 2022
Tue
21 Aug 2022 Tue

കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ചൈനയിലേക്ക് മടങ്ങാൻ അവസരമൊരുങ്ങുന്നു. ഇന്ത്യൻ വിദ്യാർഥികളുടെ പ്രവേശനവിലക്ക് നീക്കാൻ ചൈന തീരുമാനിച്ചതോടെയാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഇന്ത്യൻ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ, നിങ്ങളുടെ ക്ഷമയ്ക്ക് മൂല്യമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. നിങ്ങളുടെ ആകാംക്ഷയിലും ക്ഷമയിലും പങ്കുചേരുന്നു. ചൈനയിലേക്കുള്ള മടങ്ങിവരവിന് സ്വാ​ഗതം. ചൈനീസ് വിദേശകാര്യമന്ത്രാലയത്തിലെ ഏഷ്യൻ കാര്യ വകുപ്പിലെ കൗൺസിലർ ജി റോങ് പറഞ്ഞു. ഇന്ത്യൻ വിദ്യാർഥികൾ, ചൈനയിൽ ബിസിനസ് നടത്തുന്നവർ, അവരുടെ കുടുംബം തുടങ്ങിയവർക്ക് വിസകൾ അനുവദിച്ചുതുടങ്ങിയതിന്റെ വിശദാംശങ്ങൾ ഡൽഹിയിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടത് പങ്കുവച്ചുകൊണ്ടാണ് ജി റോങ്ങിന്റെ ട്വീറ്റ്. 

 

ചൈനയിൽ വിദ്യാഭ്യാസം തുടങ്ങാനാരംഭിക്കുന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കുമാണ് വിസ അനുവദിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് 23000ത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് ചൈനയിലേക്ക് മടങ്ങിപ്പോവാനാവാതെ കുടങ്ങിയത്. ഇവരിലേറെയും ചൈനയിൽ മെഡിക്കൽ വിദ്യാർഥികളാണ്. മടങ്ങിച്ചെല്ലാനാ​ഗ്രഹിക്കുന്ന വിദ്യാർഥികളുടെ വിശദാംശങ്ങൾ ചൈന നേരത്തേ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്ക, പാകിസ്താൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇതിനകം ചാർട്ടേഡ് വിമാനങ്ങളിൽ ചൈനയിൽ തിരികെയെത്തിയിട്ടുണ്ട്.