തിരുവനന്തപുരം: വിവാദങ്ങളും ട്രോളുകളും ബാക്കി, യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് ചിന്ത ജെറോം ഒഴിയുന്നു. രണ്ടു ടേം പൂർത്തിയാക്കിയതിനാലാണ് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗംകൂടിയായ ചിന്ത ജെറോം അധ്യക്ഷസ്ഥാനം ഒഴിയുന്നത്. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം ഷാജർ അടുത്ത അദ്ധ്യക്ഷനായേക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
|
2016ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് യുവജന കമ്മിഷൻ അദ്ധ്യക്ഷയായി ചിന്ത ചുമതലയേറ്റത്. സർക്കാരിന്റെ അവസാനകാലത്ത് വീണ്ടും നിയമനം നൽകി. ഇക്കഴിഞ്ഞ ഫെബ്രുവരി 6നു രണ്ടാം ടേം പൂർത്തിയായി. പുതിയ അധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന വ്യവസ്ഥയിലാണു ചിന്ത നിലവിൽ ചുമതല വഹിക്കുന്നത്. മൂന്നു വർഷമാണു കമ്മിഷൻ അധ്യക്ഷന്റെ കാലാവധി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





