ഷാര്‍ജ: അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ പേരില്‍ ചിരന്തന സാംസ്‌കാരിക വേദി വര്‍ഷംതോറും നല്‍കി വരാറുള്ള ചിരന്തന – മുഹമ്മദ് റാഫി പുരസ്‌കാരത്തിന് നാട്ടിലും പ്രവാസ ലോകത്തും ഒട്ടനവധി ജീവകാരുണ്യ, ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കല്ല്യാട്ട് ഗ്രൂപ്പ് എം.ഡി.ഡോ. താഹിര്‍ കല്ലാട്ട്, എഴുത്തുകാരനും ഗായകനും സംഗീത സംവിധായകനും കലാ സാംസ്‌കാരിക പ്രവര്‍ത്തകനും ഫാസ്റ്റ് ബിസിനസ്സ് ഗ്രൂപ്പ് എം.ഡി.ഗഫൂര്‍ ഷാസ്, യു.എ.ഇ.യിലെ കലാ- സാംസ്‌കാരിക, പ്രവര്‍ത്തകനും എസിഇ ഗ്രൂപ്പിന്റെ എം.ഡി, ദര്‍ശന യു.എ.ഇ. വര്‍ക്കിങ്് പ്രസിഡന്റ്, തൃശൂര്‍ ജില്ല പ്രവാസി കെയര്‍ ജനറല്‍ സെകട്ടറി, വലിയകത്ത് ഷറഫുദ്ദീന്‍ എന്നിവര്‍ക്ക് നല്‍കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
|
23 വര്‍ഷമായി ചിരന്തനയും -ദര്‍ശനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ ജനങ്ങളുടേതാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അതുല്യപ്രതിഭയായിരുന്ന അനശ്വരഗായകന്‍ മുഹമ്മദ് റാഫി നെറ്റ് സപ്തംബര്‍ 3 തിയ്യതി രാത്രി ഏഴു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വച്ചു നടക്കും. ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അനശ്വരഗായകരായ റാഫി, മുകേഷ്, മാപ്പിളപ്പാട്ട് റാണി വിളയില്‍ ഫസീല എന്നിവരെ വേദിയില്‍ അനുസ്മരിക്കും. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ ഗായകര്‍ പരിപാടിയില്‍ ഗാനങ്ങളാലപിക്കും. വിവിധ മേഖലയിലെ വൃക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ചിരന്തന പ്രസിഡന്റ് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





