01
Mar 2024
Thu
01 Mar 2024 Thu
chopped body parts of woman granddaughter dumped in lake in karnataka

കടം കൊടുത്ത പണം തിരികെ മേടിക്കാന്‍ ചെന്ന 46കാരിയെയും പേരക്കുട്ടിയെന്നും കൊന്ന് കഷ്ണങ്ങളാക്കി തടാകത്തില്‍ തള്ളി. മാണ്ഡ്യ ജിലലയിലെ ബെല്ലുരു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തടാകത്തിലാണ് വെട്ടിനുറുക്കിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 46കാരിയായ ജയമ്മയും രണ്ടരവയസ്സുള്ള പേരമകള്‍ റിഷികയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.(chopped body parts of woman granddaughter dumped in lake in karnataka)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാണ്ഡ്യ ജില്ലയിലെ അഡിച്ചുഞ്ചനാഗിരിയില്‍ താന്‍ വായ്പ നല്‍കിയിട്ടുള്ള ഒരാളെക്കണ്ട് പണം തിരികെവാങ്ങി വരാമെന്ന് പറഞ്ഞ് മാര്‍ച്ച് 12നാണ് ജയമ്മ പേരമകള്‍ റിഷികയുമായി വീട്ടില്‍ നിന്നു പോയതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. എന്നാല്‍ ജയമ്മ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മാര്‍ച്ച് 18ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. ജയമ്മയുടെ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച്ഡ് ഓഫായിരുന്നുവെന്നും മകന്‍ പ്രവീണ്‍ പറഞ്ഞു.

അന്നേദിവസം പ്രവീണിന്റെ ഫോണില്‍ വിളിച്ച അജ്ഞാതന്‍ ജയമ്മയും കുഞ്ഞും കൊല്ലപ്പെട്ടുവെന്നും മൃതദേഹങ്ങള്‍ ചാക്കിലാക്കി അടിച്ചുഞ്ചനാഗിരിയിലെ തടാകത്തില്‍ തള്ളിയതായും അറിയിച്ചു. പ്രവീണ്‍ വിവരം പൊലീസിനെ അറിയിക്കുകയും തടാകത്തില്‍ നിന്ന് അന്വേഷണസംഘം മൃതദേഹ ഭാഗങ്ങള്‍ അടങ്ങിയ ചാക്കുകള്‍ കണ്ടെടുക്കുകയുമായിരുന്നു. അക്രമികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക