തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തില്‍ നിയമോപദേശം ലഭിച്ചതോടെ പന്ത് ഇനി സര്‍ക്കാരിന്റെ കോര്‍ട്ടില്‍ . പിണറായിക്കും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം ആകാമെന്നാണ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. ഏത് അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ഇ ഡി അയച്ച കത്തിലെ രേഖകള്‍ അന്വേഷണത്തിന് പര്യാപ്തമാണെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിലപാട്.
|
Key Highlights
- നിയമോപദേശം: സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം നടത്താമെന്നാണ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം.
- രേഖകൾ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച കത്തിലെ രേഖകൾ അന്വേഷണത്തിന് പര്യാപ്തമാണെന്നാണ് നിയമോപദേശത്തിലെ നിലപാട്.
- സർക്കാർ തീരുമാനം: ഏത് തരത്തിലുള്ള അന്വേഷണം നടത്തണമെന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണം. കേസ് രജിസ്റ്റർ ചെയ്യണമോ എന്നത് വിജിലൻസാണ് തീരുമാനിക്കേണ്ടത്.
- ഇഡി കത്ത്: പിണറായി വിജയൻ, വീണ ടി, പി. എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇഡി ഡിജിപിക്ക് കത്ത് നൽകിയത്.
- ആരോപണങ്ങൾ: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റിയതും കൈമാറിയതും സംബന്ധിച്ച് വിവിധ ആരോപണങ്ങൾ ഇഡിയുടെ കത്തിൽ ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാല്‍, കേസ് എടുക്കണോ എന്ന് വീജലന്സാണ് തീരുമാനിക്കേണ്ടത്. സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാര്‍ശയില്‍ നിയമോപദേശം വന്ന ശേഷം നടപടി എടുക്കാമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നത്. നിയമോപദേശം ലഭിച്ചതോടെ ഇനി തീരുമാനമെടുക്കേണ്ടത് ആഭ്യന്തര മന്ത്രാലയമാണ്. നിലവിലെ പ്രതിപക്ഷ നേതാവിനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരേ കടുത്ത നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ആഴ്ചയായിരുന്നു സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത്. പിണറായി വിജയന്, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം.
വീണ വഴി പിണറായി വിജയന് 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് കത്തില്‍ ആരോപണമുണ്ട്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ, പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്.
ഇടപാടുകള്‍ക്കായി എക്സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന് വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും ഇഡിയുടെ കത്തില്‍ ആരോപണമുണ്ടായിരുന്നു.
Tags: CMRL Exalogic Case, Pinarayi Vijayan, Muhammad Riyas, Veena T, Enforcement Directorate, ED Investigation, Kerala Politics, Kerala Government, Advocate General, Legal Opinion, CMRL, Exalogic Solutions, Vigilance Investigation
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





