24
Dec 2024
Wed
24 Dec 2024 Wed

പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായുള്ള കരോള്‍ സംഘത്തിന് നേരെ ആക്രമണം. സംഭവത്തില്‍ സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയായിരുന്നു ആക്രമണം നടന്നത്. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നാണ് കരോള്‍ സംഘത്തിന്റെ പരാതി. പ്രദേശവാസികളായ ആളുകള്‍ തന്നെയാണ് പ്രശ്‌നമുണ്ടാക്കിയതെന്നും വൈകാതെ അവരെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കോയിപ്രം പോലിസിന് ആണ് അന്വേഷണ ചുമതല.

കഴിഞ്ഞദിവസം പാലക്കാട്ട് ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണം ഉണ്ടായതിനു പിന്നാലെ ആണ് തിരുവല്ലയിലെ സംഭവം. പാലക്കാട്ടെ സ്‌കൂളില്‍ സ്ഥാപിച്ച ക്രിസ്മസ് പുല്‍ക്കൂട് തകർക്കുക ആയിരുന്നൂ. തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ പുല്‍ക്കൂട് സ്ഥാപിച്ചത്. രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം കഴിഞ്ഞദിവസം സ്‌കൂളിലെത്തിയ അധ്യാപകരാണ് പുല്‍ക്കൂട് തകര്‍ത്തതായി കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. കൂടാതെ ജില്ലയിലെ മറ്റൊരു സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയ സ്കൂൾ അതികൃതർക്ക് വിശ്വ ഹിന്ദു പരിഷത്ത് ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ വിഎച്ച്പി നേതാക്കൾ അറസ്റ്റിലായിട്ടുണ്ട് .

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക