ബി.ജെ.പിയില്‍ ചേര്‍ന്ന വൈദികനെ വികാരി ചുമതലയില്‍ നിന്ന് നീക്കി സഭ
|
തൊടുപുഴ: ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമയി സഭാ നേതൃത്വം. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി.
നേരത്തെ വൈദികനെ ഇടുക്കി ജില്ലാ ബി.ജെ.പി പ്രസിഡന്റ് കെ.എസ് അജി ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മാങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ വൈദികനാണ് ഫാ. കുര്യാക്കോസ് മറ്റം.
ക്രൈസ്തവര്‍ക്ക് ചേരാന്‍ പറ്റാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ആനുകാലിക സംഭവങ്ങള്‍ സസൂക്ഷമം വീക്ഷിച്ചതിന് ശേഷമാണ് ബി.ജെ.പിയില്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ചതെന്നും ഫാ. കുര്യാക്കോസ് മറ്റം പറഞ്ഞിരുന്നു.
മണിപ്പൂര്‍ വിഷയത്തില്‍ ബിജെപിയെ ഒറ്റപ്പെടുത്തി പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിവര്‍ക്കുള്ള മറുപടിയാണ് ഫാദര്‍ കുര്യാക്കോസ് മറ്റത്തിന്റെ ബിജെപി പ്രവേശനമെന്നും കെഎസ് അജി പറഞ്ഞു. മതന്യൂനപക്ഷങ്ങളെ ചേര്‍ത്തു നിര്‍ത്തുവാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതു കൂടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





