26
Apr 2024
Fri
26 Apr 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കോഴിക്കോട്: പുതുപ്പാടിയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ സംഘര്‍ഷം. ഇന്നലെ രാത്രിയാണ് സംഭവം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. കുരിശ്പള്ളി സ്വദേശിയും യു.ഡി.എഫ് പ്രവര്‍ത്തകനുമായ നവാസിനാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. നവാസിന്റെ മുതുകിലും കയ്യിലും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് യു.ഡി.എഫ് ആരോപിച്ചു. സംഭവത്തില്‍ താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയായ വ്യക്തി മറ്റൊരാളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നടന്ന വാക്ക് തര്‍ക്കത്തിന് പിന്നാലെയാണ് നവാസിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. തെരഞ്ഞെടുപ്പിനോടടുപ്പിച്ച് സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമെന്ന് യുഡിഎഫ് ആരോപിച്ചു.