27
Aug 2024
Wed
27 Aug 2024 Wed
class 5 students- commit suicide in thrissur

തൃശൂര്‍: തൃശൂര്‍ ചേലക്കരയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍. ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ അബ്ദുള്‍ സിയാദ-് ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദ് ആണ് മരിച്ചത്. സിയാദിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 10 വയസ്സുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആസിം സിയാദ് ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. മരണകാരണം വ്യക്തമല്ല.

class 5 students- commit suicide in thrissur